കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തവർഷം തിരുവനന്തപുരത്ത് വെച്ച്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Kalaripayat will be made a competitive event in Kerala school sports fair: Minister V Sivankutty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയോധികയെ മര്‍ദിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

കൊച്ചി: വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ...

ആട്ടകളരിയിൽ ‘ഓഗസ്ത് വിത്ത് മാസ്റ്റേർസ്’; മേതിൽ ദേവിക നയിക്കുന്ന മോഹിനിയാട്ട പരിശീലനകളരി 17 മുതൽ 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന സ്ഥാപനമായ ആട്ടകളരിയുടെ...

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന സൗജന്യ ദന്തരോഗ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16 ന്

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16...

താമരശേരി ഫ്രഷ് കട്ടിന് തുടരാം; സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി

കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന്...

സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ്...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

Related Articles

Popular Categories