ശബരിമല നെയ്യ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ് നെയ്യ് ക്രമക്കേടില്‍ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം വിജിലൻസ് എസ്പി റിപ്പോർട്ട് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോർട്ട്. മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയില്‍ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.

ഓർഡർ ചെയ്ത നെയ്യ് പൂർണ്ണമായും എത്തിയിട്ടില്ലെന്നും നിഗമനമുണ്ട്. പത്തനംതിട്ട ഡയറിയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നാണ് വിലയിരുത്തല്‍. വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം വിജിലൻസ് എസ്പിയുടെ റിപ്പോർട്ടില്‍ നിർദേശിക്കുന്നുണ്ട്.

വിജിലൻസ് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷണം നടക്കുന്നത്. ക്രമക്കേടില്‍ പി.എസ് പ്രശാന്ത്, എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികള്‍. ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍.

SUMMARY: Sabarimala Ghee Irregularity: Devaswom Vigilance Submits Final Report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

Related Articles

Popular Categories