കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം

കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്ക് ഷോപ്പില്‍ നിന്ന് സമീപത്തെ തെങ്ങുകളിലേക്കും തീപടർന്നു. ഇത് ജനവാസമേഖലയാണ്. ഫയർഫോഴ്സില്‍ വിവരം അറിയിച്ചിട്ടും എത്താൻ താമസിച്ചതായി നാട്ടുകാർ ആരോപിച്ചു. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

വാഹനങ്ങളുടെ പെയിന്റിങ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് വർക്ക് ഷോപ്പിലുണ്ടായിരുന്ന കാറുകള്‍ തള്ളി മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളയില്‍ ഫയർസ്റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണുണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു.

പിന്നീട് മീഞ്ചന്തയില്‍ നിന്നാണ് ഫയർഫോഴ്സിന്റെ ആദ്യ യൂണിറ്റ് എത്തിയത്. എന്നാല്‍, പിന്നീട് തീ പടരാൻ തുടങ്ങിയതോടെ കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കേണ്ടി വന്നു. വിവരം അറിയിച്ചിട്ടും അരമണിക്കൂറോളം വൈകിയാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ പടർന്നുപിടിക്കാതിരിക്കാൻ നാട്ടുകാർ ബക്കറ്റില്‍ വെള്ളമെടുത്ത് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സർവീസ് സെന്ററിലെ ഇരുപതോളം കാറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്‌ടം ഒഴിവായി.ബീച്ച്‌, മീഞ്ചന്ത, വെള്ളിമാട് കുന്ന് സ്റ്റേഷനുകളില്‍ നിന്നായി അഞ്ചുയൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടിത്തം അറിയിച്ചിട്ടും ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

The post കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: ഷോട്ട്പുട്ടില്‍ മൻപ്രീത് കൗറിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം....

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

Related Articles

Popular Categories