ന്യൂഡല്‍ഹി: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. പാകിസ്താനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനില്‍ക്കെ അനായാസ ജയം നേടി. സ്കോര്‍: പാകിസ്താന്-108/10 (19.2 ഓവര്‍). ഇന്ത്യ-109/3 (14.1 ഓവര്‍). 31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.ഷഫാലി വര്‍മ 29 പന്തില്‍ 40 റണ്‍സെടുത്തു.
<br>
TAGS : WOMENS T20 ASIA CUP CRICKET | WOMENS CRICKET
SUMMARY : India beat Pakistan by seven wickets in Women’s Asia Cup
ഗംഭീര തുടക്കം; വനിത ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














