ചാമ്പ്യന്‍സ് ട്രോഫി; ബംഗ്ലാദേശിനെതിരെ ജയവുമായി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ അനായാസം ജയിച്ചു കയറി ടീം ഇന്ത്യ. സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

129 ബോള്‍ നേരിട്ട ഗില്‍ രണ്ട് സിക്സിന്‍റെയും 9 ഫോറിന്‍റെയും അകമ്പടിയില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ, 36 ബോളില്‍ 41, വിരാട് കോഹ്‌ലി 38 ബോളില്‍ 22, ശ്രേയസ് അയ്യര്‍ 17 ബോളില്‍ 15, അക്‌സര്‍ പട്ടേല്‍ 12 ബോളില്‍ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെഎല്‍ രാഹുല്‍ 47 ബോളില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിദ് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

TAGS: SPORTS
SUMMARY: Shubman Gill slams unbeaten ton to power India to six-wicket win over Bangladesh

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

സെനഗലിനെ കീഴടക്കി ബെൽജിയം പ്രീക്വാർട്ടറിൽ

സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ...

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും  തിരുവനന്തപുരത്തേക്കുള്ള 6 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ്...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

Related Articles

Popular Categories