ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു

മുതിർന്ന നേതാവ് ശങ്കർ റാവുവടക്കം 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്‌ഗഡിലെ കണ്‍കെർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധങ്ങളുടെ വൻശേഖരവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് എ.കെ 47 തോക്കുകള്‍, മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.

തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റ് നേതാവാണ് ശങ്കർ റാവു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവയ്‌പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് കാലിലാണ് വെടിയേറ്റത്. ഛോട്ടെ ബേട്ടിയാ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിന് സമീപത്തെ വനത്തില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. അതിർത്തി രക്ഷാ സേനയും ജില്ലാ റിസർവ് ഗാർഡും ചേർന്നുള്ള പ്രത്യേക സേനയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

The post ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here