താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

The post താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here