നാല് വയസുകാരന്റെ കൊലപാതകം; എഐ കമ്പനി സിഇഒയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പോലീസ്

ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബെംഗളുരുവിലെ എ.ഐ കമ്പനി സി.ഇ.ഒ സുചന സേതിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്ന് പോലീസ് റിപ്പോർട്ട്‌. എ.ഐ. സ്റ്റാർട്ടപ്പ് ആയ മൈൻഡ്ഫുൾ എ.ഐ. ലാബിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതിനെ (39) ഈ വർഷം ജനുവരിയിലാണ് മകനെ കൊലപ്പെടുത്തിയ കേസിൽ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.

ഗോവയിലെ അപ്പാർട്ട്മെന്റിൽവെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്ന സുചനയുടെ വിവാഹമോചനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും മകനെ പിതാവിനെ കാണിക്കണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.

വിവാഹമോചനവും മകനെ കൈവിടുമെന്ന തോന്നലുമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെ തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്നും സൂചന പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പരിശോധനയിൽ ഇത് കള്ളമാണെന്നും സുചനക്ക് മാനസിക പ്രശ്നമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

TAGS: BENGALURU UPDATES| MURDER
SUMMARY: Mental condition of suchana seth perfectly alright says police report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

തൃശൂരില്‍ മകളുടെ കല്യാണത്തിനായി മാറ്റിവെച്ച 50 പവൻ കവര്‍ന്നു; വീടിന്‍റെ പിൻവാതില്‍ തകര്‍ത്ത് മോഷണം

തൃശൂർ: തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു....

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം....

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 2 മരണം, 26 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്...

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ്...

കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു...

Related Articles

Popular Categories