പതിനാറുകാരിയെ പീഡനത്തിനിരയാക്കി; ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ

ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ് കണ്ട മുത്തശ്ശി കുട്ടിയോട് കാര്യം ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.

രണ്ട് വർഷം മുൻപാണ് പെൺകുട്ടി സ്‌പോർട്‌സ് സെന്ററിൽ ചേർന്നത്. ഇതിനു പിന്നാലെ പെൺകുട്ടിയെ പരിശീലകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് സ്വദേശിയായ പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് സെന്ററിൽ പരിശീലനം നേടുന്ന മറ്റു പെൺകുട്ടികളുടെയും മൊഴി ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: ARREST | RAPE
SUMMARY: Badminton coach arrested fpr raping minor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories