ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നഗരത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 9,000 കോടി രൂപ ചെലവഴിക്കും. ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, ടണൽ റോഡുകൾ, ബഫർ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.

നഗരത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി നിർമിക്കും. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. പെരിഫറൽ റിങ് റോഡ് പദ്ധതി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതായിരുന്നുവെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് ശിവകുമാർ പറഞ്ഞു. രണ്ട് തുരങ്ക റോഡുകൾ നഗരത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ആകെ ദൈർഘ്യം 40 കിലോമീറ്ററായിരിക്കും.

ത്രിലോക് എൻജിനീയറിങ് കമ്പനി ടണൽ റോഡുകൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ടെൻഡറുകൾ ഉടൻ വിളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | DOUBLE DECKER FLYOVER
SUMMARY: Double decker flyovers, tunnel roads for traffic congestion

LEAVE A REPLY

Please enter your comment!
Please enter your name here