ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ഏഴ് സ്ഥലങ്ങളുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. തുടർന്ന് നടത്തിയ പഠനത്തിന് പിന്നാലെ പ്രാരംഭ പട്ടിക രണ്ടായി ചുരുങ്ങുകയായിരുന്നു.

ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ ചർച്ചകൾ മുഖ്യമന്ത്രിയുമായി നടത്തും. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ അന്തിമ സ്ഥലം തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയപരമായ തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി തമിഴ്നാട് സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലത്തിൻ്റെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാർ തയാറാക്കിയത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത രണ്ട് സ്ഥലങ്ങളിലും 4,400 ഏക്കർ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

TAGS: BENGALURU SECOND AIRPORT
SUMMARY: Two locations finally shortlisted for Second airport in Bengaluru

Hot this week

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന 'വാര്‍ഷികാഘോഷ സമ്മാന പദ്ധതി' സന്ദേശങ്ങള്‍...

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന്...

ആഗോള വിപണയില്‍ ഇന്ധനവില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച്‌ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ്...

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട...

പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു

നിലമ്പൂർ: പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. ജനവാസ മേഖലയോട് ചേർന്ന...

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

Related Articles

Popular Categories