ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച പെയ്ത അതിശക്തമായ മഴയെ തുടർന്ന് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. നിർത്താതെ പെയ്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ന​ഗരത്തിൽ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മഴയെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ ഐപിഎൽ മത്സരം റദ്ദാക്കി. നഗരത്തിൽ വൈകീട്ടോടെ ആരംഭിച്ച മഴ രാത്രിയും തുടർന്നതോടെ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. എംജി റോഡും കബ്ബൺ റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മെയ്‌ 23 വരെ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: BENGALURU | RAIN
SUMMARY: Heavy rain in Bengaluru causes chaos, more showers expected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി...

കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച...

മഴ കനക്കുന്നു; സംസ്ഥാനത്തെ 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതോടെ തിങ്കളാഴ്ച 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Related Articles

Popular Categories