ബെംഗളൂരുവിൽ ജലക്ഷാമം; 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു. നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴൽക്കിണറുകൾ വറ്റിവരണ്ടു. ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളിൽ 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു.

വേനലും ചൂടും തുടരുകയാണെങ്കിൽ ബാക്കിയുള്ള തടാകങ്ങളെയും ജലക്ഷാമം ഉടൻ ബാധിച്ചേക്കും. ബിബിഎംപിയുടെ തടാകങ്ങളിൽ ഈ സമയത്ത് 31,505.48 മില്യൺ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 10,980.01 മില്യൺ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആർആർ നഗറിലെ 33 തടാകങ്ങളിൽ 12 എണ്ണവും ഇതിനോടകം വറ്റി. 3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാൽ തടാകത്തിന് സമീപമുള്ള 150ൽ അധികം കുഴൽ കിണറുകളിൽ വെള്ളമില്ല.

ദസറഹള്ളിയിൽ 12 തടാകങ്ങളിൽ പകുതിയോളം വറ്റി. ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളിൽ രണ്ടെണ്ണം ആണ് വറ്റിയത്. യെലഹങ്കയിൽ 27 തടാകങ്ങളിൽ 12 എണ്ണത്തിലും വെള്ളമില്ല. മഹാദേവപുര സോണിലെ 50 തടാകങ്ങളിൽ 19 എണ്ണവും വറ്റിക്കഴിഞ്ഞു. 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.

TAGS: BENGALURU | WATER SCARCITY
SUMMARY: Almost 53 lakes dried up in Bangalore

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർ...

ബെംഗളൂരുവിൽ സദാചാര പോലീസിന്റെ ആക്രമണം; ബാറ്ററി നിർമാണ യൂണിറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചു

ബെംഗളൂരു: നഗരത്തിൽ സദാചാര പോലീസിംഗിന്റെ പേരിൽ നടന്ന ആക്രമണം അക്രമാസക്തമായി. ദൊഡ്ഡബല്ലാപുര...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് 15 മണിക്കൂർ വരെ കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: നഗരത്തിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ...

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ എസ്ഐടി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ...

കത്തികാട്ടി മലയാളി നഴ്സിങ് വിദ്യാർഥികളുടെ ഫോൺ കവര്‍ന്നു 

ബെംഗളൂരു: നഴ്സിങ് പഠനം പൂർത്തിയാക്കി കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലെത്തിയ...

വേളാങ്കണ്ണി പെരുന്നാൾ; ഗോവയില്‍ നിന്നും ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: വേളാങ്കണ്ണി ബസിലിക്ക പെരുന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ...

ബ്രസീൽ ടീം സൗഹൃദ മല്‍സരത്തിനായി ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന അപൂർവ നിമിഷം ഒടുവിൽ യാഥാർഥ്യമാകുന്നു....

കനത്തമഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്...

Related Articles

Popular Categories