മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ സിബിനായിരുന്നുവെങ്കിലും അപകട സമയം കാര്‍ ഓടിച്ചിരുന്നത് വിപിനായിരുന്നു.

റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ് കയറി. ഘടിപ്പിച്ചതിലെ അപാകതയാണ് ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് വാഹനത്തിനുള്ളില്‍ തുളച്ച് കയറാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മകന്‍ സുമിതിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു സുരേഷും കുടുംബവും. മകന്‍ സുമിത് മാലദ്വീപിലാണ് ജോലി ചെയ്യുന്നത്.
<BR>
TAGS : CAR ACCIDENT | DEATH
SUMMARY : Accident while returning from his son’s trip to the airport; Tragic end for mother and brother

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വൻതീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ മെത്തകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻതീപിടിത്തം....

പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൂങ്ങിമരിച്ച നിലയില്‍

രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ്...

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ...

കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി; സൈക്കിളും വസ്‌ത്രവും കായല്‍ക്കരയില്‍

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കരുനാഗപ്പള്ളി പട....

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴയ്ക്ക്...

ബെംഗളൂരു–മംഗളൂരു ട്രെയിൻ മംഗളൂരു സെൻട്രൽ വരെ നീട്ടണമെന്ന്  ആവശ്യം

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ–മംഗളൂരു പ്രതിവാര ട്രെയിൻ മംഗളൂരു...

സാമ്രാജ്യത്വ അധിനിവേശം തിരിച്ചുവരാതിരിക്കാൻ ജാഗ്രത വേണം: ഡോ. എൻ. എ. മുഹമ്മദ്

ബെംഗളൂരു: സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും...

ആയുഷ്‌മാൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആയുർവേദ ചികിത്സ കേന്ദ്രമായ ആയുഷ്മാൻ...

Related Articles

Popular Categories