പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ; ഉത്തരവ് ഇറക്കി ശബരിമല എഡിഎം

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും പിഴ ചുമത്താനുള്ള അധികാരം. ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവില്ലായിരുന്നു. ഇതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം.

നിരോധനം ലംഘിച്ച് നദിയിലോ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികൾക്ക് പുറമേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കുന്നതാണെന്നും ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഐഎഎസ് അറിയിച്ചു.

ഇത്തവണത്തെ മണ്ഡലകാല തീർഥാടനത്തിൻ്റെ ആദ്യത്തെ മൂന്നുദിവസംകൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽനിന്ന് പുറത്തെടുത്തത്. പമ്പയിലും മറ്റ് പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നു. അതേസമയം ഇതിന് ആചാരവുമായി യാതൊരു ബന്ധമൊന്നുമില്ല.
SUMMARY: Rs 5,000 fine for leaving behind clothes at Pamba Triveni; order issued by Sabarimala ADM

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈറ്റ്ഫീൽഡിൽ സൗജന്യ കന്നഡ പഠന ക്ലാസിന് തുടക്കം

ബെംഗളൂരു: ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ...

15,000 രൂപ പ്രതിമാസ ഓണറേറിയം വേണം; ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ സമരം ആറാം ദിവസത്തിലേക്ക്

ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...

അഗസ്റ്റീനിയൻസ് പിതൃവേദി പൂണ്യാളൻസ് പ്രീമിയർ ലീഗ് സീസൺ-3: സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കൾ

ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ...

വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ്

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത്...

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ...

Related Articles

Popular Categories