മൺസൂൺ ബമ്പർ ഒന്നാം സമ്മാനം: വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റുസുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.

വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിയ പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
<BR>
TAGS : FAKE LOTTERY | ARRESTED
SUMMARY : Monsoon Bumper 1st prize. Tamil Nadu native arrested with fake ticket

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍...

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി....

ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ...

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും....

കർണാടകയിലെ വരൾച്ച: 217 താലൂക്കുകളിൽ മഴക്കുറവ്, കർഷകർക്ക് 2,500 രൂപ സഹായം

ബെംഗളൂരു: രൂക്ഷമായ വരൾച്ച നേരിടുന്ന കർണാടകയിൽ കർഷകർക്ക് വിളനാശത്തിനുള്ള അടിയന്തര ആശ്വാസമായി...

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

Related Articles

Popular Categories