രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മില്‍ ഷെരീഫ് ആണ് എന്‍ഐഎക്ക് മൊഴി നല്‍കിയത്.

മുസാവിര്‍ ഹുസൈന്‍ ഷസേബ് എന്നയാളാണ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീന്‍ താഹയുടെ നിര്‍ദേശപ്രകാരം കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ ട്രയല്‍ സ്ഫോടനത്തിലും 2022 നവംബര്‍ 21ന് മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.

2019-ല്‍ നോര്‍ത്ത് ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ആക്രമണം നടത്താന്‍ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താന്‍ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

The post രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന appeared first on News Bengaluru.

Powered by WPeMatico

Hot this week

വി.​ഡി. ​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ ക​ണ്ടു; മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ്...

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ...

ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി...

വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

തിരുവനന്തപുരം:  വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന്...

കെ.സിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം; വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ

ബെംഗളൂരു: മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക...

വി.​ഡി. ​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ ക​ണ്ടു; മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ്...

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ...

ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി...

വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

തിരുവനന്തപുരം:  വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന്...

ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; അഗ്‌നിരക്ഷ സേനയെത്തി തീയണച്ചു

തൃശൂർ: ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടി പൊട്ടിച്ചത് തീപിടിത്തതിന് ഇടയാക്കി....

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. ഇന്ന് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന...

കെസിയും വിഡിയും കോണ്‍ഗ്രസിന്‍റെ രണ്ട് തൂണുകള്‍; ഹൈക്കമാൻഡിന്‍റെ തീരുമാനം അന്തിമമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ....

Related Articles

Popular Categories