റാഗിംഗ് ക്രൂരത; മൂന്ന് മണിക്കൂർ ഒരേനിൽപ്പ് നിർത്തി, എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഗുജറാത്തിൽ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാഠാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർഥികളെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം.

തന്നെ സീനിയർ വിദ്യാർഥികൾ മൂന്നുമണിക്കൂർ നിൽക്കാൻ നിർബന്ധിതനാക്കിയതായി അനിൽ പോലീസിന് മരണമൊഴി നൽകിയിട്ടുണ്ട്. മൂന്നാംവർഷ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായാണ് അനിൽ മരണപ്പെട്ടതെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് ഡീൻ ഹാർദ്ദിക് ഷാ പറഞ്ഞു.അനിലിന്റെ പിതാവ് സംഭവത്തിൽ പരാതി നൽകിയെന്നും അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. എഫ്‌ഐആറിൽ 15 വിദ്യാർഥികളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം.

<BR>
TAGS : RAGGING | DEATH
SUMMARY : Raging cruelty; After standing still for three hours, the MBBS first year student had a tragic end

Hot this week

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി...

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും...

‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന 'അമ്മ'യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ...

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍...

കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനം നാളെ

ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും...

Related Articles

Popular Categories