തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച് നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ലഭിച്ച 1250 രൂപയില്‍ നിന്ന് ഈ വർഷം1500 രൂപയായി ഉയർത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി.
2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 37481 ഹരിതകർമസേനാംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിർദേശമുണ്ട്.
SUMMARY: The Onam bonus for Haritha Karma Sena members has been increased to ₹1,500















