അരുണാചലിൽ 3 മലയാളികള്‍ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, മരണാനന്തര ജീവിതത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചന

അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. മൂവരും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം

കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), ഇവരുടെ സുഹൃത്ത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശിനി ആര്യ ബി. നായര്‍ (20) എന്നിവരാണ് മരിച്ചത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ജിറോയിൽ ബ്ലൂപൈന്‍ ഹോട്ടലിലാണ് മൂവരും മുറിയെടുത്തത്. നവീൻ തോമസിന്‍റെ മൃതദേഹം കുളിമുറിയിലും, ദേവിയുടെ മൃതദേഹം തറയിലുമായിരുന്നു. ആര്യയെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. നവീനും ദേവിയും തമ്മിൽ കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം.

ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത അറിഞ്ഞത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പോലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പോലീസ് അസം പോലീസിനു കൈമാറി. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കും പോലീസിനും വിവരം ലഭിച്ചത്.

നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഇരുവരും സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 17 നാണ് ഇവിടുന്നു പോയത്. കുടുംബത്തിന് നാടുമായും നാട്ടുകാരുമായും വലിയ അടുപ്പമുള്ളവരാണ്. എന്നാൽ ഇവർക്കും നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല. നാട്ടിലുള്ള സമാന പ്രായക്കാരുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. പുനർജനി എന്ന സംഘടനയിൽ ചേർന്നതിന് ശേഷം മനസ് മാറിയതാകണം. അങ്ങനെ ജീവനൊടുക്കിയതാണെന്നാണ് കിട്ടുന്ന വിവ​രമെന്നും നാട്ടുകാർ പറഞ്ഞു.

The post അരുണാചലിൽ 3 മലയാളികള്‍ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, മരണാനന്തര ജീവിതത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചന appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

Related Articles

Popular Categories