ആരോഗ്യ നിലയില്‍ പുരോഗതി; അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനുശേഷമാണ് മഅദനി വീട്ടിലേക്ക് മടങ്ങിയത്. രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്ന് മഅദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. 24 മണിക്കൂറും വയറ്റില്‍ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്നും മഅദനി കൂട്ടിച്ചേര്‍ത്തു.

 

The post ആരോഗ്യ നിലയില്‍ പുരോഗതി; അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here