ആർജി കാർ മെഡിക്കൽ കോളേജ് ബലാത്സംഗക്കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സീൽദയിലെ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു.

കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയ് ആണ് പ്രതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 ന് സർക്കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സീൽദാ കോടതി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പറയുക. സഞ്ജയ് റോയിക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ച് 57 ദിവസത്തിന് ശേഷമാണ് വിധി പറയുന്നത്.

ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിന്റെ മൂന്നാം നിലയിൽ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 10ന് കൊൽക്കത്ത പോലീസ് പ്രതി സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തെ തുടർന്ന് ആർജി കാർ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചതുൾപ്പെടെ നിരവധി സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു.

TAGS: NATIONAL | MEDICAL COLLEGE RAPE
SUMMARY: Verdict in rgkar medical college rape and murder case today

Hot this week

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കല്‍...

സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം; മലയാളിയായ നാലുവയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു: അത്തിബെലെ സർജാപൂരിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ...

തേവര പാലത്തില്‍ അപകടം; കൈവരി തകര്‍ത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയില്‍

കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത്...

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍...

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ്...

വയനാടിന് പുറമെ കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

കൊല്ലം: വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികളിലാണ്...

എഥനോള്‍ ചേര്‍ത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് എഥനോള്‍ ചേർത്ത പെട്രോളിന് പൂർണ്ണമായ എക്സൈസ് നികുതി ഇളവ്...

Related Articles

Popular Categories