കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് ഉയർത്തിയെടുത്ത് വസ്ത്രം അഴിച്ചുമാറ്റിയ ശേഷം വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായാണ് വിവരം. ആക്രമണസമയത്ത് രണ്ടാനച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നല്കി. കൊല്ലം റൂറല്‍ എസ്.പിയും ചൈല്‍ഡ് ലൈനും സംഭവത്തില്‍ അന്വേഷണം നടത്തും. കുട്ടികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ തടയണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
SUMMARY: 13-year-old boy brutally beaten by stepfather in Chadayamangalam; investigation ordered















