Home page lead banner

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Post ad banner after image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കാം.

വാട്‌സ്അപ് നമ്പരുകള്‍

  1. സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700
  2. തിരുവനന്തപുരം സിറ്റി – 9497942701
  3. തിരുവനന്തപുരം റൂറല്‍ – 9497942715
  4. കൊല്ലം സിറ്റി – 9497942702
  5. കൊല്ലം റൂറല്‍ – 9497942716
  6. പത്തനംതിട്ട – 9497942703
  7. ആലപ്പുഴ – 9497942704
  8. കോട്ടയം – 9497942705
  9. ഇടുക്കി – 9497942706
  10. എറണാകുളം സിറ്റി – 9497942707
  11. എറണാകുളം റൂറല്‍ – 9497942717
  12. തൃശ്ശൂര്‍ സിറ്റി – 9497942708
  13. തൃശ്ശൂര്‍ റൂറല്‍ – 9497942718
  14. പാലക്കാട് – 9497942709
  15. മലപ്പുറം – 9497942710
  16. കോഴിക്കോട് സിറ്റി – 9497942711
  17. കോഴിക്കോട് റൂറല്‍ – 9497942719
  18. വയനാട് – 9497942712
  19. കണ്ണൂര്‍ സിറ്റി – 9497942713
  20. കണ്ണൂര്‍ റൂറല്‍ – 9497942720
  21. കാസറഗോഡ് – 9497942714
  22. തിരുവനന്തപുരം റെയ്ഞ്ച് – 9497942721
  23. എറണാകുളം റെയ്ഞ്ച് – 9497942722
  24. തൃശ്ശൂര്‍ റെയ്ഞ്ച് – 9497942723

The post ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ appeared first on News Bengaluru.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!