എഴുത്തിൽ നല്ലതും ചീത്തയുമില്ല എഴുത്തുമാത്രം: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: എഴുത്തിൽ നല്ലതും ചീത്തയുമില്ലെമെന്നും, വായനക്കാരൻ ജീവിത പശ്ചാത്തലത്തിലൂടെ ആർജ്ജിച്ചിട്ടുള്ള അഭിരുചിക്കനുസരിച്ച് നല്ലത്, ചീത്ത എന്നൊക്കെ വിധിക്കുന്നു എന്നേയുള്ളുവെന്നും പ്രശസ്ത സാഹിത്യകാരനായ സുസ്മേഷ് ചന്ദ്രോത്ത്.  കേരളസമാജം ദൂരവാണിനഗർ ഏർപ്പെടുത്തിയ സാഹിത്യ സംവാദത്തിൽ “നല്ലെഴുത്തിന്റെ നവലോക നിർമ്മിതി” എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിനെ പൈങ്കിളി, ജനപ്രിയം എന്നൊക്കെ വർഗീകരിക്കാറുണ്ടെങ്കിലും എല്ലാം സാഹിത്യം തന്നെയാണ്. നല്ലെഴുത്ത് എന്നത് പൊതു സമൂഹത്തിന്റെ ഇഷ്ടമല്ല. വായിക്കുന്ന എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല. മുട്ടത്ത് വർക്കി “പാടാത്ത പൈങ്കിളി” എന്ന നോവൽ എഴുതിയ ശേഷമാണ് “പൈങ്കിളി സാഹിത്യം” എന്ന വർഗ്ഗീകരണം ഉണ്ടായത്. സാധാരണ മനുഷ്യരെ കഥാപാത്രങ്ങളാക്കി സാധാരണക്കാരുടെ മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെയാണ് മുട്ടത്ത് വർക്കി എഴുതിയിരുന്നത്. സാധാരണ മനുഷ്യരുടെ ഒഴിവു സമയ ആശ്വാസമായിരുന്നു വായന. മുട്ടത്ത് വർക്കി, ബാറ്റൺ ബോസ് തുടങ്ങിയ എഴുത്തുകാരാണ് അക്കാലത്ത് കൂടുതൽ വായിക്കപ്പെട്ടത്. നമുക്ക് നമ്മളെത്തന്നെ കാണിച്ചു തരുന്ന കണ്ണാടിയായിരുന്നു അവരുടെ രചനകൾ.

ഏകദേശം നാൽപ്പത് വർഷക്കാലം ആധുനിക സാഹിത്യത്തിന്റെ കാലമായിരുന്നു. ഇക്കാലത്ത് തന്നെയാണ് ഉത്തമ കൃതികളും ഉണ്ടായത്. ഭാഷയുടെ അതി ഭാവുകത്വമോ വളച്ചു കെട്ടലോ ഇല്ലാത്ത രചനകളായിരുന്നു അവ. അഭിരുചികളും സെൻസിബിലിറ്റിയും രൂപപ്പെടുന്നത് ലഭിക്കുന്ന വിദ്യാഭ്യാസം, അനുഭവങ്ങൾ, രക്ഷിതാക്കളുടെ സ്വാധീനം, വായന എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഈ സെൻസിബിലിറ്റിയാണ് വായനക്കാരെ വിധിക്കുന്ന വ്യക്തികളാക്കുന്നത്. ഈ വിഭാഗമാണ് ഉത്തമ സാഹിത്യ അന്വേഷണം നടത്തുന്നത്. എന്നാൽ ശാശ്വതമായി ഒന്നും ശരിയല്ല, ഒന്നും തെറ്റുമല്ല എന്നാണ് തന്റെ അഭിപ്രായം.

നിലവിലുള്ള പരിതസ്തികൾക്ക് എന്തൊക്കെയോ പോരായ്മകൾ ഉണ്ടെന്നത് കൊണ്ടാണ് നവലോക നിർമ്മിതിക്ക് ശ്രമിക്കുന്നത്. ഇത് വ്യക്തിപരമാണ്. എന്നെ ഞാൻ നവീകരിക്കുമ്പോൾ എഴുതുന്നതാണ് ഉത്തമ സാഹിത്യം. വായനശാലയിൽ ചെല്ലുമ്പോൾ ചില പുസ്തകങ്ങൾ വേണ്ടെന്നും മറ്റു ചിലത് വേണമെന്നും തോന്നുന്നത് വായനയിലൂടെ നേടിയ വകതിരിവു കൊണ്ടാണ്. നല്ല രചനകൾ സൃഷ്ടിച്ചവർ നല്ലവരായിക്കൊള്ളണമെന്നില്ല. “കലാകാരനല്ലേ അങ്ങനെയൊക്കെ ഉണ്ടാകും” എന്നത് നിലവിലുള്ള നൈതികത പാലിക്കുന്നവരല്ല കലാകാരന്മാർ എന്നും ഞങ്ങൾ മാന്യന്മാരാണ് നിങ്ങൾ നിങ്ങളുടെ വഴിക്ക് നടന്നോളൂ എന്നതിന്റെ സാമൂഹിക ധാരണയാണ്.

കേരളീയ നവോത്ഥാന മുന്നേറ്റങ്ങൾ ജനങ്ങളിൽ എത്തിച്ചതിൽ കഥാ പ്രസംഗം വലിയ പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിന്റെ പുഴുക്കുത്തുകൾ ചൂണ്ടികാണിക്കുന്നത് കൊണ്ടാണ് ചിലവ വേറിട്ട് നിൽക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെടുകയും ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിലേക്ക് കൊണ്ടു പോകുന്ന നിമിഷത്തിൽ വിട്ടയക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഡോസ്‌റ്റോവസ്കി. സാർ ചക്രവർത്തിയെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്യുന്ന സാഹിത്യം വായിച്ചതും എഴുതിയതുമായിരുന്നു ഡോസ്‌റ്റോവസ്കിയുടെ മേൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം. എഴുത്തുകാരനായ അദ്ദേഹത്തിന്റെ ചൂതുകളിയിലുള്ള അമിതാസക്തി കൊണ്ടുണ്ടായ ദാരിദ്ര്യത്തിനിടയിലും , ഇടയ്ക്കിടെ അലട്ടിയ അസുഖങ്ങൾക്കിടയിലും സാന്ത്വനം നൽകിയത് സ്ത്രീകളായിരുന്നു.

ഒരർത്ഥത്തിൽ എല്ലാവരും കലാകാരന്മാരാണ്. ഒരാൾ മറ്റൊരാളുടെ സംഭാഷണ ശകലം ആവർത്തിക്കുമ്പോൾ പലപ്പോഴും അത് അനുകരണ കലയായി മാറാറുണ്ട്.On the Road എന്ന മികച്ച അമേരിക്കൻ നോവലിന്റെ രചയിതാവ് ജാക്ക് കെറോക്ക് അമിത മദ്യപാനം കൊണ്ട് നാൽപ്പത്തി ഏഴാം വയസ്സിൽ മരിച്ചു പോയ വ്യക്തിയാണ്. ന്യൂ യോർക് ടൈംസ് തിരഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെ മികച്ച നൂറു ഇംഗ്ലീഷ് നോവലുകളിൽ അമ്പത്തി അഞ്ചാം സ്ഥാനം നേടിയ കൃതിയാണ് On the Road. എന്നാൽ ജീവിതം ധൂർത്തടിച്ച് ജീവിച്ച ജാക്ക് കെറോക്ക്, പൊതു സമൂഹത്തിന്റെ മാനദണ്ഡമനുസരിച്ച് തെമ്മാടിയായി പരിഗണിക്കപ്പെട്ട വ്യക്തിയാണ്. എഴുത്തുകാർ മത ജാതി ജീർണ്ണതകളിൽ നിന്ന് മുക്തരാകുമ്പോഴേ നല്ല രചനകൾ സൃഷ്ടിക്കാനാകൂ.

തിഹാർ ജയിലിലെ അനുഭവങ്ങളെക്കുറിച്ച് സുനിൽ ഗുപ്തയും സൂനേത്ര ചൗധരിയും ചേർന്നെഴുതിയ “ബ്ലാക്ക് വാറന്റ് – ഒരു ജയിലറുടെ കുമ്പസാരം” എന്ന പുസ്തകത്തിൽ സുനിൽ ഗുപ്ത ചാൾസ് ശോഭരാജ് എന്ന കൊടും കുറ്റവാളിയെ ഭംഗിയായി വസ്ത്രം ധരിച്ചനിലയിൽ ജയിലിൽ കണ്ട കാര്യം പറയുന്നുണ്ട്.

There is no other (മറ്റൊരാളില്ല) എന്ന രമണ മഹർഷിയുടെ ദാർശനിക നിലപാടിലേക്ക് മനുഷ്യർ ഉയർന്നാൽ നന്നായിരിക്കും.

ഭരതേട്ടൻ എന്ന കഥ കൊൽക്കത്തയിൽ വെച്ചു എഴുതിയതാണ്. പാലക്കാടിൽ വേനൽക്കാലത്തെ ഉണങ്ങിവരണ്ട വയലുകളും വരണ്ട ചാലുകൾക്കിരുവശത്തും വളർന്നു നിൽക്കുന്ന കൈതച്ചെടികളും ഒക്കെ മനസ്സിലുണ്ടായിരുന്നു. അത് കൊണ്ടാണ് കഥക്ക് പാലക്കാട് പശ്ചാത്തലമൊരുക്കിയത്. അവിടത്തെ സംഭാഷണ രീതി നല്ലവണ്ണം അറിയുന്ന ഒരു സുഹൃത്തിന്റെ സഹായം തേടിയാണ് അതൊക്കെ എഴുതിയത്. എഴുതി വന്നപ്പോഴാണ് ഭരതൻ കഥാപാത്രമായത് അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ട്രഷറർ എം കെ ചന്ദ്രൻ അതിഥിക്ക് പൂച്ചെണ്ട് നൽകി. എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്മേഷ് ചന്ദ്രോത്തിനെ പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായ “ഭരതേട്ടൻ” എന്ന കഥ വായന മലയാളം മിഷൻ കോർഡിനേറ്റർ (നോർത്ത്- ഈസ്റ്റ് ) ഡോ. ഹരിത എസ് ബി ഉദ്ഘാടനം ചെയ്തു. തുടർന്ന് രമപ്രസന്ന പിഷാരടി, ടി ഐ ഭരതൻ, സൗദ റഹ്മാൻ, ഹസീന ഷിയാസ്, മനോജ്‌ പിഷാരടി, ഡോഷി മുത്തു, സുരേന്ദ്രൻ വി കെ, ആര്യ സജീവ്, വീണ മോഹൻ എന്നിവർ വായനയിൽ പങ്കെടുത്തു.

സൗദ റഹ്മാൻ, രമ പ്രസന്ന പിഷാരടി, ഷമീമ, നീതു വിനോദ്, ശാന്ത, വീണ മോഹൻ, ജയശ്രീ, വിവേക് എന്നിവർ കവിതാലാപനം നടത്തി.

ടി എ കലിസ്റ്റസ്, കുട്ടി, അഡ്വ. പ്രശാന്ത്, എസ് കെ നായർ, ടി ഐ ഭരതൻ, വി കെ സുരേന്ദ്രൻ, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തൻ ഞ്ചിറ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.
<BR>
TAGS :  LITERATURE | ART AND CULTURE

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു....

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍...

Related Articles

Popular Categories