ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഹൈദരാബാദ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്താണ് വിജയിച്ചത്.

മിന്നും തുടക്കമാണ് ഹൈദരാബാദിനു ട്രാവിസ് ഹെഡ്ഡ്- അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ അഭിഷേക് മടങ്ങുമ്പോള്‍ ബോര്‍ഡില്‍ 46 റണ്‍സ് ഉണ്ടായിരുന്നു. അഭിഷേക് വെറും 12 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 37 റണ്‍സ് താരം അടിച്ചു. അതില്‍ 36 റണ്‍സും പിറന്നത് ബൗണ്ടറികളില്‍ നിന്നു. താരം നാല് സിക്‌സും മൂന്ന് ഫോറും പറത്തി മിന്നല്‍ തുടക്കമിട്ടാണ് മടങ്ങിയത്.

ഇംപാക്ട് പ്ലെയറായി മുകേഷ് ചൗധരിയെ ഇറക്കിയ ചെന്നൈയുടെ തന്ത്രം അമ്പേ പാളിപ്പോയി. താരത്തിന്റെ ഒറ്റ ഓവറില്‍ 27 റണ്‍സ് പിറന്നു. മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറില്‍ അഭിഷേക് അടിച്ചെടുത്തത്. താരം മടങ്ങിയ ശേഷം കടിഞ്ഞാണ്‍ ഹെഡ്ഡിന്റെ കൈയിലായി. ഒപ്പം എയ്ഡന്‍ മാര്‍ക്രം കൂടി എത്തിയതോടെ തുടക്കത്തിലെ താളം ഹൈദരാബാദ് തെറ്റാതെ കൊണ്ടു പോയി. മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. ഹെഡ്ഡ് 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. മാര്‍ക്രം 36 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സും കണ്ടെത്തി.

പിന്നീട് ചെന്നൈ ബൗളിങ് മുറുക്കി. ഇതിനിടെ ഷഹബാസ് അഹമദ് (18) പുറത്തായി. പിന്നീടാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്ലാസന്‍- നിതീഷ് സഖ്യം ടീമിനു വിജയം സമ്മാനിച്ചത്. ക്ലാസന്‍ 10 റണ്‍സും നിതീഷ് 14 റണ്‍സുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി മൊയീന്‍ അലി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

The post ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. കെ ആര്‍...

നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

തിരുവനന്തപുരം: മരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകള്‍ നിരഞ്ജന എൻ. നായർക്ക്...

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മുഹറത്തോടനുബന്ധിച്ച്‌ സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റം. മുഹറം അവധി വെള്ളിയാഴ്ചയിലേക്ക്...

ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി യുവാവിനെ കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും പിടിയില്‍

പൂനെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്....

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാംഘട്ട പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം...

പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ...

കേരളസമാജം കര്‍ണാടക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ നേതൃത്വത്തില്‍ മാവള്ളിപുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ മുഴുവന്‍...

Related Articles

Popular Categories