ഒടുവില്‍ തിരിച്ചുവരവ്; ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നിലവിൽ ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്. 287 ദി​വസമാണ് സുനി​ത ബ​ഹി​രാ​കാ​ശ​ത്ത് ചെ​ല​വ​ഴി​ച്ചത്. 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.

മടക്കയാത്രയില്‍ ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്നതാണ് (ഹാച്ചിങ് ക്ലോഷർ) ആദ്യഘട്ടം. ഇതു വിജയിച്ചാൽ 10.15ന് അൺഡോക്കിങ് തുടങ്ങും. നിലയവുമായി വേർപെടാനുള്ള ഒരുക്കത്തിൽ അതിനിർണായക ഘട്ടമാണിത്. 10.30ന് അൺഡോക്കിങ് പൂർണമാകും. നിലയവുമായുള്ള ബന്ധം വേർപെടുത്തി പേടകം ഭൂമിയിലേക്കു യാത്ര തിരിക്കും.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലിൽ മെല്ലെ വന്നുപതിക്കും. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും. സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുൾമുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ അന്ത്യം. അതേസമയം കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.

<BR>
TAGS : SUNITA WILLIAMS | SPACE X
SUMMARY : Finally back; Sunita Williams and Butch Wilmore return to Earth today after nine months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

രണ്ട് വര്‍ഷം പഴക്കമുണ്ടെന്ന് സംശയം; കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും...

ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ...

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഉറപ്പിച്ച്‌ ചരിത്രനേട്ടവുമായി സുചിക തരിയാല്‍

നഗോയ: എഷ്യൻ ഗെയിംസിലെ മിക്സഡ് മാർഷ്യല്‍ ആർട്സ് 69 കിലോഗ്രാം മത്സരത്തില്‍...

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

Related Articles

Popular Categories