ഒന്നാംഘട്ട തിരഞ്ഞെടുപ്പ്; 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി, 60 ശതമാനം പോളിങ്

ന്യൂഡല്‍ഹി: രാജ്യത്തെ 102 മണ്ഡലങ്ങളിലേയ്ക്ക് ആദ്യഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈകീട്ട് ആറുമണി വരെ 59.71 ശതമാനം പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 2019ലെ പോളിങ്ങിനേക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

16.63 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകള്‍ ഇതിനായി സജ്ജമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ചുമണിവരെയുള്ള കണക്ക് അനുസരിച്ച് തമിഴ്‌നാട്ടില്‍ പോളിങ് ശതമാനം 63.2 ആണ്. നാനൂറ് സീറ്റുകളില്‍ അധികം നേടുമെന്ന എന്‍.ഡി.എ. വാദം സാധ്യമാകണമെങ്കില്‍, തമിഴ്‌നാട്ടില്‍നിന്ന് ബി.ജെ.പി. പ്രതിനിധികള്‍ വിജയിച്ചേ മതിയാകൂ. അതേസമയം അതിന് അനുവദിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇന്ത്യ സഖ്യം.

പശ്ചിമ ബംഗാളിലെയും മണിപ്പൂരിലെയും ഏതാനും സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് ശതമാനം 80 കടന്നു. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്. മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെയാണ് പോളിങ്ങ്. ലക്ഷദ്വീപിലും പുതുച്ചേരിയിലും പോളിങ്ങ് ശതമാനം 80ന് മുകളിലാണ്. ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 കവിഞ്ഞു. സിക്കിമിലെ ഏക മണ്ഡലത്തിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. അസമിലെ കാസിരംഗ മണ്ഡലത്തിലും അരുണാചല്‍ പ്രദേശിലെ അരുണാചല്‍ ഈസ്റ്റ് മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 പിന്നിട്ടു. മേഘാലയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.

The post ഒന്നാംഘട്ട തിരഞ്ഞെടുപ്പ്; 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി, 60 ശതമാനം പോളിങ് appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

ഗ്യാനേഷ് കുമാർ രാജിവെക്കണം, രാജ്യത്ത് നടക്കുന്നത് വോട്ടുചോരി, തിരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിച്ചു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി...

ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസ്: ഹുസൈർ ഫർഹാൻ ബൈഗിന് ആറുവർഷം കഠിനതടവ്

ബെംഗളൂരു: ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസിൽ പ്രതി ഹുസൈർ ഫർഹാൻ ബൈഗിന്...

റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ്...

ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന: 29.75 കോടി രൂപയുടെ ലഹരിമരുന്നും 1.20 കിലോഗ്രാം സ്വർണവും പിടികൂടി, 8 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ തുടർച്ചയായ...

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

Related Articles

Popular Categories