ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മസ്‌യൂന വിലയത്തിലുള്ള ഒരു മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശിനിയാണ് മരണപ്പെട്ട ലക്ഷ്മി.

കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ച്‌ ഇവര്‍ അപകടത്തില്‍ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.

ഇവരെ ഉടന്‍ തന്നെ മസ്‌യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ തുടരവെയാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് ഭര്‍ത്താവും ഏക കുട്ടിയും സലാലയില്‍ എത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Malayali nurse dies after falling into manhole in Oman

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ...

എച്ച്.എസ്.ആർ. ലേഔട്ടിൽ ഓട വൃത്തിയാക്കാൻ റോബോട്ടിക് യന്ത്രം പരീക്ഷിക്കുന്നു

ബെംഗളൂരു: നഗരത്തിലെ അടച്ചിട്ട മഴവെള്ള ഓടകൾ വൃത്തിയാക്കുന്നതിനായി റോബോട്ടിക് യന്ത്രം പരീക്ഷിച്ച്...

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു, ഇനി പ്രവർത്തന മണ്ഡലം കോഴിക്കോട്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ...

ബെംഗളൂരു കൂട്ടക്കൊല; 13 വയസ്സുകാരന്റെ മൊഴി നിർണായകമായി

ബെംഗളൂരു: രാജാജിനഗറിലെ വീട്ടിൽ ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തിയെന്ന കേസിൽ...

സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി...

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രശ്നോത്തരി മത്സരം ഡിസംബർ 13...

ഏഴ് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട്...

വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക്...

Related Articles

Popular Categories