കടുത്ത ചൂടും സൂര്യാഘാതവും: കര്‍ണാടകയില്‍ അഞ്ച് മരണം

ബെംഗളുരും: കടുത്ത ചൂടും സൂര്യാഘാതവുമേറ്റ് കര്‍ണാടകയില്‍ അഞ്ച് പേര്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ റയ്ച്ചൂര്‍ സിന്ധനൂർ താലൂക്കിലെ ഹുദ ഗ്രാമത്തിൽ നിന്നുള്ള വീരേഷ് (70), ഗംഗമ്മ (58), പ്രദീപ് (19), ദുർഗമ്മ (69), ജാലിബെഞ്ചി സ്വദേശി ഹനുമന്ത് (43) എന്നിവരാണ് മരിച്ചത്. ചൂടും നിർജലീകരണവും മൂലമാണ് നാല് പേർ മരിച്ചത്. ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരിച്ചത്.

“സിന്ധനൂർ, റായ്ച്ചൂർ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങളും ചൂട് മൂലമല്ല. ചിലത് രോഗവുമായി ബന്ധപ്പെട്ടതാകാം. എന്നിരുന്നാലും, നാലു മരണങ്ങൾ നിർജലീകരണം മൂലമാണ് സംഭവിച്ചത്. മെഡിക്കൽ സംഘം ഈ കേസുകൾ അന്വേഷിക്കുന്നുണ്ട്. ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) ഡോ സുരേഷ് ബാബു പറഞ്ഞു:

കൊടും വേനല്‍ അനുഭവപ്പെടുന്ന റയ്ച്ചൂരിൽ താപനില 45 ഡി​ഗ്രി സെൽഷ്യസ് വരെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പത്തു വർഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. കർണാടകയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതും റയ്ച്ചൂരിലാണ്.

അതേസമയം മറ്റൊരു സംഭവത്തില്‍ റായ്ച്ചൂർ ഹൈദരാബാദ് ഹൈവേയിലെ ശക്തിനഗറിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്  തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും കാർ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ...

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വധിച്ചു

ചണ്ഡിഗഡ്: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി...

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; എം.എ. ബേബിയും എ.എ. റഹീമും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

ഡൽഹി: മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

Related Articles

Popular Categories