കാണാതായ പോലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ പോലീസ് കോൺസ്റ്റബിളിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിവാള പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശിവരാജ് ബാലപ്പയാണ് (30) മരിച്ചത്. ബെംഗളൂരു വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കിണറ്റിലാണ് ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്ക് കാരണം ശിവരാജ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ കൃഷ്ണപ്പ ബാലപ്പ ജൂൺ 26ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ശിവരാജിനെ കണ്ടെത്താനായില്ല.

കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ശിവരാജ് കൃഷ്ണപ്പയെ അറിയിച്ചിരുന്നു. ജൂൺ ആദ്യവാരം ശിവരാജിന്റെ ഭാര്യയുടെ പരാതിയിൽ ഇദ്ദേഹത്തിനും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു.

ജൂൺ 25ന് രാവിലെ 9 മണിയോടെ ശിവരാജ് ബാലപ്പ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ പിന്നീട് ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

TAGS: BENGALURU | CRIME
SUMMARY: Missing police constable found dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു ഓണാഘോഷം 16-ന്

ബെംഗളൂരു: കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആർപ്പോ...

ഡല്‍ഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ സെപ്റ്റംബർ ഒന്നിനു ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാൻ സി.പി.ഐ...

കർണാടകയിൽ റാപിഡോയ്ക്ക് ഔദ്യോഗിക കാബ് ലൈസൻസ്

ബെംഗളൂരു: കർണാടകയിൽ കാബ് അഗ്രിഗേറ്ററായി പ്രവർത്തിക്കാൻ റാപിഡോയ്ക്ക് ഔദ്യോഗിക ലൈസൻസ് ലഭിച്ചു....

Related Articles

Popular Categories