കെ.കെ.ശൈലജയ്‌ക്കെതിരെ വീണ്ടും സൈബര്‍ അധിക്ഷേപം; യൂത്ത്‌ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ‌‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കേസെടുത്ത് പോലീസ്.

കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യൂത്ത്‌ ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചെന്ന കേസില്‍ നേരത്തേ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ്, മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യത്തില്‍ വിട്ടിരുന്നു.

The post കെ.കെ.ശൈലജയ്‌ക്കെതിരെ വീണ്ടും സൈബര്‍ അധിക്ഷേപം; യൂത്ത്‌ലീഗ് പ്രവര്‍ത്തകനെതിരെ കേസ് appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here