കേരളത്തിൽ ഇന്നും നാളെയും താപനില ഉയരും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൂട് കൂടുന്നതിനാൽ കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം. സാധാരണയെക്കാൾ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ചൂട് കണ്ണൂരിലും കോട്ടയത്തുമാണ് രേഖപ്പെടുത്തിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ചൂട് കൂടുമ്പോൾ ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. കൊള്ളുന്ന വെയിലിന് ആനുപാതികമായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണം. നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം. മദ്യം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ,ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കണം.

ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ

* പകൽ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

വെള്ളിയാഴ്ച രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് (36.6°c) വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ കോട്ടയത്തും (36.5°c) ഉയർന്ന താപനില രേഖപ്പെടുത്തി. തുലാവർഷം വിടവാങ്ങുകയാണെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന.
<BR>
TAGS ; TEMPERATURE
SUMMARY : Temperature will rise in Kerala today and tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്. പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന്...

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്. പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന്...

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച...

ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല, റെയിൽവേ ട്രാക്കിന് സമീപം ഉടല്‍;  പരിഭ്രാന്തി, ഒടുവിൽ ദുരൂഹത നീക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

Related Articles

Popular Categories