കൊലപാതക കേസ്; നടന്‍ ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: കൊലപാതകക്കേസിൽ ഇന്നലെ ബെംഗളൂരുവില്‍ അറസ്റ്റിലായ കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ബെംഗളൂരു പോലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും. ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഫാർമസി കമ്പനി ജീവനക്കാരനായ ചിത്ര​ദുർ​ഗ സ്വദേശി രേണുകസാമി (33)യുടെ കൊലപാതകത്തിലാണ് ദർശനും പവിത്രയുമടക്കം പതിമൂന്നുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ദർശന്റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുകയും ഓൺലൈനായി ശല്യപ്പെടുത്തുകയും ചെയ്ത രേണുകസാമിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രേണുകസാമിയുടെ മൃതദേഹം ഞായറാഴ്ച പടിഞ്ഞാറൻ ബെംഗളുരുവിലെ കാമാക്ഷിപാള്യയയിൽ ഓടയിലാണ് കണ്ടെത്തിയത്. രേണുകസാമി ദർശന്റെ കടുത്ത ആരാധകനായിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ​ദർശനുമായുള്ള ബന്ധം ഇഷ്ടപ്പെടാത്തതിനെത്തുടർന്നാണ് രേണുകസാമി നടിക്ക് അശ്ലീല മെസേജുകൾ അയച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
<BR>
TAGS : DARSHAN THOOGUDEEPA | KANNADA FILM INDUSTRY |  KANNADA CINEMA | BENGALURU NEWS

SUMMARY : A case of murder; Actor Darshan and Pavitra Gowda were remanded for seven days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗീർ ജില്ലയിലെ സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക്...

തമിഴ്‌നാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച്‌ 10 വയസ്സുകാരൻ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വ്യാപക അപകടം. വീട്ടില്‍ സൂക്ഷിച്ച പടക്കം...

സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച്‌ സെന്‍സര്‍ ബോര്‍ഡ്; പ്രതിഷേധവുമായി സിനിമാ സംഘടനകള്‍

കൊച്ചി: സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍...

മലപ്പുറത്ത് 4 പേര്‍ക്ക് കൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം ഏഴായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം...

17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂര്‍ അപകടത്തില്‍ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തില്‍ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17...

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ...

ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തല്‍; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി...

ചാരിത്ര്യവതി

  ചെറുകഥ ◼️ ജെയിംസ് എബ്രഹാം  ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !  തൊട്ടു തൊട്ടു,...

Related Articles

Popular Categories