ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ബെംഗളൂരു: ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തുമകുരു മധുഗിരി താലൂക്കിലെ ബുള്ളസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. കാതമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മേള ആരംഭിച്ചത്. ഗ്രാമത്തിലെ മുഴുവനാളുകളും മേളയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയോടെ കാതമ്മയ്ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സമാന ലക്ഷണങ്ങളോടെ ആറു പേർ കൂടി ചികിത്സയിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനം.

ഇതേത്തുടർന്ന് അസിസ്റ്റൻ്റ് കമ്മീഷണറും തഹസിൽദാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ, രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗ്രാമത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതേ താലൂക്കിലെ ചിന്നഹള്ളി ഗ്രാമത്തിൽ ഈ മാസം ഭക്ഷ്യവിഷബാധയേറ്റ് നാല് പേർ മരണപ്പെട്ടിരുന്നു.

TAGS: KARNATAKA | FOOD POISON
SUMMARY: One dead after consuming food at temple fair in karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്; പവന് ഒരുലക്ഷത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. ഈ മാസത്തെ ഇതുവരെയുള്ള...

ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം....

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വാർഷികാഘോഷം 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം....

വിജയനഗർ മേരി മാതാ ഇടവക പിതൃവേദി കേരം ബോർഡ് ടൂർണമെന്റ്

ബെംഗളൂരു:  വിജയനഗർ മേരി മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ...

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

വാഷിങ്ടണിൽ ബോംബാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; യുഎസ് ഇൻ്റലിജെൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

Related Articles

Popular Categories