ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവെച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുശ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുശ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുഷ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുശ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട് ബിജെപി നേതൃത്വത്തില്‍ മാറ്റമുണ്ടായതിന് ശേഷമാണ് ഖുശ്ബുവിന്റെ രാജി. 2020ലാണ് ഇവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. 2021ല്‍ ഖുശ്ബു ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

TAGS: KHUSHBU | RESIGNED
SUMMARY: Actor-politician Khushbu resigns from National Commission for Women

Hot this week

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

കുസാറ്റ് ജോയിന്റ് റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം. ഇതിനെത്തുടർന്ന്...

ഐഎഎസ്, ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പ്രണബ് മൊഹന്തിയെ സിഐഡി തലവനായി നിയമിച്ചു

ബെംഗളൂരു: ഡി കെ ശിവകുമാർ മന്ത്രിസഭ ചുമതലയേറ്റതിനു പിന്നാലെ ഐഎഎസ്, ഐപിഎസ്...

ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി വീണ് രണ്ട് പെൺകുട്ടികള്‍ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ വഡഗേര  ബസവനഗർ ഗ്രാമത്തിൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി...

ബെ​യ്റൂ​ട്ടി​ൽ സ്ഫോ​ട​നം; ഹി​സ്ബു​ള്ള താ​വ​ള​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിലെ...

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ...

Related Articles

Popular Categories