ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നവംബറിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലംഘിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്‌ നിരുപാധികമായ ഖേദപ്രകടനം നടത്തണമെന്ന്‌ ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

കടലാസിൽ മാത്രം ഖേദപ്രകടനം നടത്തിയത്‌ കൊണ്ട്‌ കാര്യമില്ലെന്നും കോടതി ഉത്തരവുകൾ വീണ്ടും ലംഘിച്ചാൽ കർശനനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി ബാബാരാംദേവിനും ബാലകൃഷ്‌ണയ്‌ക്കും മുന്നറിയിപ്പ്‌ നൽകി. ‘കോടതി ഉത്തരവിനോട്‌ നിങ്ങൾ കാണിച്ച അതേ പുച്ഛം നിങ്ങളുടെ ഖേദപ്രകടനങ്ങളോട്‌ കോടതിയും കാണിക്കുന്നുവെന്ന്‌ കരുതിയാൽ മതി. നിങ്ങളുടെ ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല. അത്‌ ഞങ്ങൾ തള്ളുകയാണ്‌’- ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി പറഞ്ഞു. ആവശ്യമെങ്കിൽ, പരസ്യമായി ഖേദപ്രകടനം നടത്താൻ തയ്യാറാണെന്ന്‌ പതഞ്‌ജലിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി പറഞ്ഞെങ്കിലും കോടതി നിലപാടിൽ മാറ്റമുണ്ടായില്ല.

The post ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെംപെഗൗഡ ജയന്തി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെംപെഗൗഡ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍...

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍...

ഉപരാഷ്ട്രപതി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിൽ എത്തും....

നാളെ മുതൽ കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ...

കേരള എന്‍ട്രന്‍സ് ഫലം ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ KEAM 2026 ഫലം...

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പത്താം...

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം, കരാര്‍ ലംഘനമെന്ന് ഇറാന്‍

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിന്...

മതനിരപേക്ഷത പറഞ്ഞവർ വർഗീയവാദികളാകുന്നു, മ​തം​ ​പ​റ​ഞ്ഞ​വ​ർ​ ​മ​ന്ത്രി​മാരും-വെള്ളാപ്പള്ളി 

ബെംഗളൂരു: മ​തം​ ​പ​റ​യു​ന്ന​വ​ർ​ ​മ​ന്ത്രി​മാ​രാ​വു​ക​യും,​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ന്ന​വ​ർ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​മൂ​ഹ്യ​...

Related Articles

Popular Categories