രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വീണ്ടും രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ സ്കോർ ഉയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മോഹിത് ശർമ്മ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലാണ് പരാഗ് പുറത്തായത്. ഗുജറാത്ത്‌ ടൈറ്റൻസ് ആണ് ഇന്ന് എതിരാളികൾ.

ലോങ് ഓഫിൽ ബൗണ്ടറി ലൈനിൽ വിജയ് ശങ്കർ അസാദ്ധ്യമായൊരു ക്യാച്ചിലൂടെയാണ് റോയൽസ് യുവതാരത്തെ പുറത്താക്കിയത്. 48 പന്തിൽ 76 റൺസുമായി രാജസ്ഥാന്റെ ടോപ് സ്കോററായും പരാഗ് മാറി. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും താരം പറത്തി.

അവസാന ഓവറുകളിൽ 244ന് അടുത്ത് സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു അടിച്ചു തകർത്തത്. പരാഗ് പുറത്തായ ശേഷം ഹെറ്റ്‌മെയർക്കൊപ്പം സഞ്ജു തകർത്തടിച്ചെങ്കിലും 200 കടത്താനായില്ലെന്ന നിരാശ മാത്രമാണ് ബാക്കിയായത്. തുടക്കത്തിൽ ഓപ്പണർമാർ കരുതലോടെ ബാറ്റുവീശിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.

38 പന്തിലാണ് സഞ്ജു സാംസൺ 68 റൺസെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറുകളും മലയാളി താരം അടിച്ചെടുത്തു. 179 ആയിരുന്നു ഇന്നത്തെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. യശസ്വി ജെയ്സ്വാൾ (24), ഹെറ്റ്മെയർ (5 പന്തിൽ 13) പിന്തുണയേകി.

The post രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക...

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ...

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

ബെംഗളൂരു: മാണ്ഡ്യ മലവള്ളി താലൂക്കിലെ ജവനഗഹള്ളി കുന്നിനുസമീപം ആളൊഴി ഞ്ഞ പറമ്പിൽ...

ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ജൂണ്‍ 29-ന് രണ്ട് ജില്ലകളില്‍...

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര...

മുഹറം ഘോഷയാത്ര; ഹൊസൂർ റോഡിൽ ‌‌ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഹൊസൂർ റോഡിൽ രാവിലെ 11...

ബെംഗളൂരു സ്ഫോടന കേസ്: സക്കറിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ...

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

കൊച്ചി: പശ്ചിമേഷ്യയിലേക്ക് തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ്. നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്....

Related Articles

Popular Categories