ടി-20 ലോകകപ്പ്; ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കക്ക് ആറ് വിക്കറ്റ് വിജയം

ടി-20 ലോക കപ്പില്‍ ഡി ഗ്രൂപ്പില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായ മത്സരത്തില്‍ 19.1 ഓവറില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാക്കി 77 റണ്‍സെടുക്കാനാണ് സാധിച്ചത്.

30 ബോളില്‍ നിന്ന് 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും 16 ബോളില്‍ നിന്ന് 16 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂവും 15 ബോളില്‍ നിന്ന് 11 റണ്‍സെടുത്ത കമിന്ദു മെന്റിസുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചത്.

ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും ഒരു റണ്‍സിന് പോലും വക കാണാതെ മടങ്ങി. പിന്നാലെ എത്തിയ സമര വിക്രമയും റണ്‍സൊന്നുമില്ലാതെ കളം വിട്ടു. നാല് വിക്കറ്റ് നേടി ആന്ററിച്ച് നോര്‍ജെയും രണ്ട് വിതം വിക്കറ്റെടുത്ത കഗിസോ റബാദയും സ്പിന്നര്‍ കേശവ് മഹാരാജയുമാണ് സൗത്ത് ആഫ്രിക്കന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നിരയില്‍

ഓപ്പണറായി എത്തിയ ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ നിന്ന് 20 ഉം എയ്ഡന്‍ മാര്‍ക്രം 14 ബോളില്‍ നിന്ന് 12 ഉം 28 ട്രിസ്്റ്റന്‍ സ്റ്റബ്‌സ് 28 ബോളില്‍ നിന്ന് 13 ഉം ഹെന്റ്‌റിച്ച് ക്ലാസന്‍ 22 ബോളില്‍ നിന്ന് 19 ഉം റണ്‍സുമായി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.

തുഷാര എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ശ്രീലങ്കക്ക് ആദ്യ വിക്കറ്റ്. മൂന്നാം പന്തില്‍ രണ്ട് ബോളില്‍ നാല് റണ്‍സ് മാത്രം എടുത്ത റീസ ഹെന്റ്‌റിക്‌സ് മടങ്ങി. കമിന്ദു മെന്റിസ് ആണ് ക്യാച്ച് എടുത്തത്. മൂന്നമനായി എത്തിയ എയ്ഡന്‍ മക്രം നാലാമത്തെ ഓവറില്‍ ക്രീസ് വിട്ടു. ദസുന്‍ സനകയുടെ ഓവറില്‍ രണ്ടാം ബോളില്‍ കമിന്ദു മെന്റിസ് സ്ലിപില്‍ ക്യാച്ച് എടുക്കുകയായിരുന്നു. 14 ബോളില്‍ നിന്ന് 12 റണ്‍സാണ് മാര്‍ക്രം നേടിയത്.

TAGS: SPORTS
KEYWORDS: Soithafrica won over srilanka t20 cricket

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories