ട്രെയിൻ സർവിസ് വഴി തിരിച്ചുവിടും; കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി

പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുള്ളതിനാൽ ട്രെയിൻ സർവിസിൽ മാറ്റം വരുത്തി. ഓഗസ്റ്റ് എട്ട്, 10 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസും എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്പ്രസും കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി പോടന്നൂർ-ഇരുഗൂർ വഴി തിരിച്ചുവിടും. പോടന്നൂരിൽ അധിക സ്റ്റോപ്പേജ് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here