തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.നൽ വരുന്ന മെയ് മാസത്തില്‍ തൃശൂരില്‍ നടക്കുന്ന മാടമ്പ് അനുസ്മരണത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

സംവിധായകൻ വിജയ് കൃഷ്ണൻ, നടൻ അശോകൻ, തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി ഹരിദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. തപസ്യ കലാസാഹിത്യ വേദി മുൻ സംസ്ഥാന അദ്ധ്യക്ഷനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരില്‍ തപസ്യ നല്‍കുന്ന പുരസ്കാരമാണ് തപസ്യ മാടമ്പ് സ്മൃതി പുരസ്കാരം.

The post തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന് appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here