സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. സുല്‍ത്താൻപുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ മുണ്ട്കയിലാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് മുണ്ട്ക ഇൻഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ശുചീകരണത്തൊഴിലാളി ഇറങ്ങിയത്.

ടാങ്കിലെ വിഷവാതകം ശ്വസിച്ച്‌ തൊഴിലാളി ബോധരഹിതരായി. ഇയാളെ രക്ഷിക്കാനായാണ് മറ്റ് രണ്ട് തൊഴിലാളികള്‍ കൂടി ടാങ്കില്‍ ഇറങ്ങിയത്. ഇവരും കുഴഞ്ഞുവീണതോടെ ഡല്‍ഹി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. കനത്ത ഗതാഗതക്കുരുക്ക് കാരണം അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താൻ സാധിക്കാതായതോടെ രക്ഷാപ്രവർത്തനം വൈകി.

പിന്നീട് എതിർദിശയില്‍ നിന്ന് മറ്റൊരു വാഹനം അയച്ച്‌ അഗ്നിശമന സേനാംഗങ്ങള്‍ മൂവരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തു. എന്നാല്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവം നടന്ന സ്ഥലത്ത് എസ്ഡിഎമ്മിനെ വിളിച്ചുവരുത്തുകയും ഡിഡിഎംഎയെ വിവരമറിയിക്കുകയും ചെയ്തു. തുടർനടപടികള്‍ പുരോഗമിക്കുന്നു.

SUMMARY: Three sanitation workers die after inhaling toxic gas inside septic tank

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 53 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

Related Articles

Popular Categories