ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങൾ ഹൊസൂർ അദിയമ്മാൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടന്നു. ഹൊസൂർ എംഎല്‍എ പി. ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ്ങ് പ്രസിഡൻ്റ് ആതിരാ പ്രകാശിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടന്നു.വിവിധ വിഭാഗങ്ങളിലായി നടന്ന വടംവലി മത്സരത്തിൽ പുരുഷൻമാരുടെ വിഭാഗത്തിൽ മാത്യൂസ് ടീം ഒന്നാം സമ്മാനവും ഹസ്‌ക്കർ ടീം രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
സ്പോട്സ് കമ്മിറ്റി കൺവീനർ മനോജ് കുമാർ, സമാജം പ്രസിഡൻ്റ് സി.ഗണേശൻ, ജനറൽ സെക്രട്ടറി മാത്യു തോമസ്, ട്രഷറർ ടി വി സന്തോഷ് കുമാർ, ഓണോഘോഷ കമ്മിറ്റി ചെയർമാൻ എ. രവീന്ദ്രൻ, ചാരിറ്റബിൾ ചെയർമാൻ ഹാലി ജോസൻ, വർക്കിങ് പ്രസിഡൻ്റുമാരായ ടി. ബാബുരാജ്, സുരേഷ് പി.ആർ., സിബി വി.ആർ, ബാബു കെ, എ.നാരായണൻ, മാത്യു ജോസഫ്, എം.ഫസലുദീൻ, ഷൈനു ചന്ദ്രൻ, ജോസഫ് ബി, സജീവ് എം കെ, പ്രകാശ് കെ, ബീനാ ബാബു, ആതിരാ സുനിൽ, ജയശ്രീ ജനാർദ്ദനൻ, ദീപു ഗോപിനാഥ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: Hosur Kairali Samajam Onam Celebrations: Sports Competition Organized
















