തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,200 രൂപയിലെത്തി. ഗ്രാമിന് 95 രൂപയുടെ വർദ്ധനവോടെ 13,775 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യം, കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി തീരുവയിലെ മാറ്റങ്ങള്‍, ആഗോള സാമ്പത്തിക സ്ഥിതി എന്നിവയാണ് സ്വർണവിലയെ പ്രധാനമായും നിർണ്ണയിക്കുന്നത്.
SUMMARY: Gold rate is increased
















