പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു, പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട്

പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്‌എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ നിരന്തരം റാഗിംഗിന് ഇരയാക്കിയത്.

ഹോസ്റ്റലില്‍ താമസിക്കാൻ തുടങ്ങിയതു തൊട്ട് എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോർട്ട് ചെയ്യണമായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാർത്ഥന് കിട്ടിയ നിർദേശം.

പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു. ഇക്കാര്യം സിദ്ധാർത്ഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്ക്വാഡിനു മൊഴി നല്‍കി. സിദ്ധാർത്ഥന്റെ പിറന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി.

ക്യാമ്പസില്‍ സജീവമായി പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെ സർവകലാശാലയിലെ ചില സെക്യൂരിറ്റി ജീവനക്കാർ സ്ക്വാഡിനു മൊഴി നല്‍കാൻ കൂട്ടാക്കിയില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നല്‍കാനാണു ആന്റിറാഗിങ് സ്ക്വാഡിന്റെ നിലവിലെ തീരുമാനം.

The post പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു, പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട് appeared first on News Bengaluru.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ...

ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡ്– ഹൊസൂർ റോഡ് എന്നിവയെ ബന്ധിപ്പിച്ച് 11.62 കിലോമീറ്ററില്‍ പുതിയ മേൽപാലം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമായി പുതിയ മേല്‍പ്പാലം. ഓൾഡ് മദ്രാസ്...

വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണം 10000 കടന്നേക്കും

കാരക്കസ്: വെനിസ്വേലയില്‍ ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വ്യാപകനാശം. ആയിരങ്ങള്‍ മരിക്കുകയും...

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച്‌ വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക്‌ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌...

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. വിദ്യാര്‍ഥികള്‍ മദ്യം...

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മംഗളൂരു: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു....

വെനസ്വേലയില്‍ ഇരട്ട ഭൂചലനം; വന്‍ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ....

Related Articles

Popular Categories