പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

ബെംഗളൂരു: വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായ റാപിഡോ. കര്‍ണാടകയിലെ സവാരി സിമ്മേദരികി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സൗജന്യ യാത്ര അനുവദിക്കുക.

ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് സൗജന്യ ബൈക്ക് ടാക്‌സി, ഓട്ടോ, ക്യാബ് റൈഡുകള്‍ ലഭ്യമാക്കുമെന്ന് റാപിഡോ അറിയിച്ചു. വോട്ട് നൗ എന്ന കോഡ് ഉപയോഗിച്ച് ഏപ്രില്‍ 26ന് പോളിംഗ് ബൂത്തുകളിലേക്കും തിരിച്ചും സൗജന്യ യാത്രകള്‍ ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സഹായം ഉറപ്പാക്കാനാണ് നീക്കമെന്ന് റാപിഡോയുടെ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here