ബിസിനസ് മോട്ടിവേഷനിടെ തെറിവിളി; അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ചു

പ്രസംഗത്തിനിടയില്‍ ബിസിനസുകാരെ തുടര്‍ച്ചയായി തെറി പറഞ്ഞ മോട്ടവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. റോട്ടറി ഇന്റർനാഷനല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിച്ചത്. മെയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റർനാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്.

പരിപാടിയില്‍ ‘എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?’ എന്ന വിഷത്തിലായിരുന്നു അനില്‍ സംസാരിച്ചത്. എന്നാല്‍, പ്രസംഗത്തിനിടെ പരിപാടി കേള്‍ക്കാനെത്തിയ ബിസിനസുകാർക്കുനേരെ ഇയാള്‍ തെറിവിളി നടത്തുകയായിരുന്നു. അധിക്ഷേപവും തെറിവിളിയും തുടർന്നതോടെ സദസില്‍നിന്ന് ആളുകള്‍ ഇടപെട്ടു. പരിപാടി നിർത്തിവയ്ക്കണമെന്ന് ശ്രോതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്കു നടക്കേണ്ട പരിപാടി ഒരു മണിക്കൂർ വൈകിയായിരുന്നു തുടങ്ങിയത്. പ്രസംഗം ആരംഭിച്ച്‌ അധികം വൈകാതെ ഇയാള്‍ ശ്രോതാക്കള്‍ക്കുനേരെ തെറിവിളി ആരംഭിച്ചു. ‘കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ..’ എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്.

തുടർന്നും വ്യവസായികളെ ‘തെണ്ടികള്‍’ എന്നു വിളിച്ച്‌ തെറിവിളി തുടർന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി പ്രതികരണം തുടങ്ങി. ഇതിനുശേഷവും തന്റെ കലിപ്പ് തീരണ വരെ നാണംകെടുത്തുമെന്നു വ്യക്തമാക്കി ഇയാള്‍. പിന്നാലെയായിരുന്നു ശ്രോതാക്കള്‍ മുന്നിലേക്കു വന്നു പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്. പ്രസംഗം തുടരേണ്ടതില്ലെന്ന് ആളുകള്‍ വ്യക്തമാക്കി. ഇതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിവയ്പ്പിക്കുകയായിരുന്നു.

Hot this week

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

Related Articles

Popular Categories