ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാർക്കറ്റ് തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ന്യൂഡൽഹിയിലെ പാലിക ബസാറിൻ്റെ മാതൃകയിൽ, വിജയനഗർ മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ മാർക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. പച്ചക്കറികളും പൂക്കളും മറ്റ് അവശ്യവസ്തുക്കളും ഇവിടെ ലഭിക്കും. ഓൾഡ് സർവീസ് റോഡിലാണ് ഭൂഗർഭ മാർക്കറ്റ്. 2017 ഡിസംബറിൽ മാർക്കറ്റ് നിർമ്മിക്കാൻ ബിബിഎംപി പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോഴാണ് നിർമാണം പൂർത്തിയാകുന്നത്. 75-ലധികം കടകൾ മാർക്കറ്റിലുണ്ട്.

സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ലൈഡിംഗ് ഡോറുകൾ, എസ്കലേറ്ററുകൾ, എലിവേറ്റർ എന്നിവ ഉപയോഗിച്ച് രൂപകല്പന ചെയ്ത മാർക്കറ്റ് നഗരോത്ഥാന പദ്ധതിക്ക് കീഴിലാണ് നിർമിച്ചത്. അഞ്ച് കോടി രൂപയാണ് നിർമാണ ചെലവ്. രണ്ട് പ്രവേശന കവാടങ്ങളുണ്ട്. മഴവെള്ളം ഒഴുക്കിവിടാനും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാനും പ്രത്യേക പൈപ്പ് ലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

TAGS: BENGALURU | MARKET
SUMMARY: Bengaluru’s first air-conditioned underground market set to open

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെന്മാറ ഇരട്ടകൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു. ജഡ്‌ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍...

തിരുവനന്തപുരം സ്വര്‍ണപ്പണയ തട്ടിപ്പ്; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസില്‍ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ്...

കെങ്കേരിക്ക് സമീപം 290 ഏക്കറിൽ വമ്പൻ ടൗൺഷിപ്പ്; അന്തിമ വിജ്ഞാപനവുമായി കർണാടക ഹൗസിംഗ് ബോർഡ്

ബെംഗളൂരു: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ കെങ്കേരിക്ക് സമീപം 290 ഏക്കറിലധികം ഭൂമിയിൽ...

തീവ്രന്യൂനമർദം: കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു...

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ; ഇത്തവണ എഴുതിയത് 10 വർഷം പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികള്‍

ബെംഗളൂരു: മലയാളം മിഷൻ നടത്തുന്ന കേരളത്തിലെ പത്താം ക്ലാസിനു തത്തുല്യമായ കോഴ്‌സായായ...

ഇരട്ടപ്രഹരവുമായി ഹാ​ള​ണ്ട്; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ

ന്യൂജേഴ്‌സി: അഞ്ച്‌ തവണ ലോക ജേതാക്കളായ ബ്രസീലിനെ തകര്‍ത്ത് 2–1ന്റെ ജയത്തോടെ നോർവെ...

Related Articles

Popular Categories