മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

തിരുവനന്തപുരം :മില്‍മ ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് സമരത്തിൽനിന്ന്‌ യൂണിയനുകൾ പിൻമാറിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും സർക്കാരിന്റെ വാർഷികച്ചടങ്ങുകൾ നടക്കുന്നതിനാൽ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു. സമരം നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പിൻമാറാൻ യൂണിയനുകൾ തീരുമാനിച്ചത്.

സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടക്കം പാല് വിതരണം തടസ്സപ്പെട്ടിരുന്നു.

ഐ.എന്‍.ടി.യു.സി.യും സി.ഐ.ടി.യുവും സംയുക്തമായാണ് പണിമുടക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേരള സഹകരണ സംഘം നിയമങ്ങള്‍ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം. ഇന്ന് മില്‍മ ചെയര്‍മാനുമായി സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മില്‍മ പാല്‍ വിതരണം തടസ്സപ്പെട്ടിരുന്നു.
<br>
TAGS :MILMA | CALLED OFF
SUMMARY : Milma employees’ indefinite strike called off
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുണ്ടാ ആക്രമണം; ബെംഗളൂരുവില്‍ കൊലക്കേസ് പ്രതി പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു

ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു....

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ...

ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ...

വികാസ് ഭാരവാഹികൾ

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിന്റെ (വികാസ്) പുതിയ ഭാരവാഹികളായി കെ. മുരളീധരൻ...

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച...

ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്; പരാഗ്വേയുടെ ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാഗ്വേയോട്...

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ന്യൂ​യോ​ർ​ക്ക്: ലോകകപ്പിൽ കുതിപ്പ് തുടർന്ന് ബ്രസീൽ. നോക്കൗട്ടിൽ ജപ്പാനെ കീഴടക്കി ബ്രസീൽ...

Related Articles

Popular Categories