യു.പിയില്‍ കാവിക്കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി ഇന്ത്യ സഖ്യം; രാഹുല്‍ ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു

ലഖ്‌നോ: ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം 24 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 53 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഒറ്റക്ക് മത്സരിക്കുന്ന ബി.എസ്.പി ഒരിടത്തും ലീഡ് ചെയ്യുന്നില്ല. റായ്ബറേലിയിൽ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നുണ്ട്.

ദേശീയതലത്തിൽ 294 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. 172 സീറ്റുകളിലാണ് ഇൻഡ്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് അധികാരം പിടിച്ച കർണാടകയിലും തെലങ്കാനയിലും എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.

കേരളത്തിൽ 14 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. ആറിടത്ത് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. ബി.ജെ.പി പ്രതീക്ഷവെച്ചിരുന്ന തിരുവനന്തപുരത്ത് യു.ഡി.എഫും തൃശൂരിൽ എൽ.ഡി.എഫുമാണ് ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here